BUSINESS100NEWS.COM; പാഴ്സൽ, സ്പീഡ് പോസ്റ്റ് പാഴ്സൽ എന്നീ ഇന്ത്യാ പോസ്റ്റ് സേവനങ്ങൾക്ക് 2026 ഓഗസ്റ്റ് 1 മുതൽ പുതിയ നിരക്ക്. ഇതോടൊപ്പം ഇന്ത്യാ പോസ്റ്റ് പാഴ്സൽ ലാസ്റ്റ് മൈൽ സർവീസ് എന്ന പുതിയ സേവനത്തിനും തുടക്കമായി.
പൊതുജനങ്ങൾക്കും വിവിധ ബിസിനസ് സ്ഥാപനങ്ങൾക്കും കുറഞ്ഞ ചെലവിൽ സുതാര്യവും മത്സരക്ഷമവുമായ ലോജിസ്റ്റിക്സ് സേവനങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഉപഭോക്തൃ കേന്ദ്രീകൃതമായ ഈ മാറ്റങ്ങൾ നടപ്പിലാക്കിയത്. ദൂരം അടിസ്ഥാനമാക്കിയുള്ള പുതിയ നിരക്കുകൾ ചെറുകിട സംരംഭകർ, സ്റ്റാർട്ടപ്പുകൾ, വ്യാപാരികൾ, ഓൺലൈൻ വിൽപ്പനക്കാർ, റീട്ടെയിൽ ഉപഭോക്താക്കൾ, വാണിജ്യ സ്ഥാപനങ്ങൾ എന്നിവയ്ക്ക് കൂടുതൽ പ്രയോജനകരമാകും.
പുതുക്കിയ നിരക്കുകളെക്കുറിച്ച് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന തെറ്റായതോ അപൂർണ്ണമായതോ ആയ വിവരങ്ങൾ വിശ്വസിക്കരുതെന്ന് ഇന്ത്യാ പോസ്റ്റ് അധികൃതർ അറിയിച്ചു. ഔദ്യോഗിക വിവരങ്ങൾക്ക് അടുത്തുള്ള തപാൽ ഓഫീസുമായി ബന്ധപ്പെടുക.


