BUSINESS100NEWS.COM; ശബരിമലയിൽ നടക്കുന്ന ചിങ്ങമാസ പൂജ, ഓണം പൂജ എന്നിവയോടനുബന്ധിച്ച് ഭക്തരുടെ യാത്ര സുഗമമാക്കാൻ കെഎസ്ആർടിസി വിപുലമായ യാത്രാ ക്രമീകരണങ്ങൾ ഏർപ്പെടുത്തി. 2026 ഓഗസ്റ്റ് 16 മുതൽ 28 വരെ വിവിധ കെഎസ്ആർടിസി യൂണിറ്റുകളിൽ നിന്ന് പമ്പയിലേക്കും തിരിച്ചും പ്രത്യേക സർവീസുകൾ നടത്തും.

തിരുവനന്തപുരം, ചെങ്ങന്നൂർ, പത്തനംതിട്ട, കൊട്ടാരക്കര, എരുമേലി, പുനലൂർ തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിൽ നിന്ന് പമ്പയിലേക്ക് സർവീസുകൾ ലഭ്യമാകും.

ട്രെയിൻ മാർഗം ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിലെത്തുന്ന അയ്യപ്പഭക്തർക്കായി ചെങ്ങന്നൂർ–പമ്പ റൂട്ടിൽ തിരക്കനുസരിച്ച് ഏത് സമയത്തും പ്രത്യേക സർവീസുകൾ ക്രമീകരിച്ചിട്ടുണ്ട്. പമ്പയിൽ നിന്ന് ചെങ്ങന്നൂരിലേക്കും ആവശ്യാനുസരണം സർവീസുകൾ ഉണ്ടായിരിക്കും.

തീർഥാടകരുടെ യാത്ര സുഗമമാക്കുന്നതിനായി നിലയ്ക്കൽ–പമ്പ ചെയിൻ സർവീസുകളും വിപുലീകരിച്ചിട്ടുണ്ട്. തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ നിന്ന് യാത്രക്കാരുടെ ആവശ്യാനുസരണം ബസുകൾ മുൻകൂട്ടി ബുക്ക് ചെയ്യാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

തിരക്ക് വർധിക്കുന്ന ദിവസങ്ങളിൽ ഭക്തരുടെ ആവശ്യാനുസരണം സമീപ കെഎസ്ആർടിസി യൂണിറ്റുകളിൽ നിന്ന് അധിക സർവീസുകൾ ആരംഭിക്കാനും സംവിധാനമൊരുക്കിയിട്ടുണ്ട്.

കൂടുതൽ വിവരങ്ങൾക്ക്:
പമ്പ: 0473-5203445, 9497024092
ചെങ്ങന്നൂർ: 9188933750
പത്തനംതിട്ട: 9188933744
കെഎസ്ആർടിസി 24×7 കൺട്രോൾ റൂം: 9447071021, 0471-2463799