തിരുവനന്തപുരം: ലഹരിക്കെതിരായ കേരള പോലീസിന്റെ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനകളിൽ ഇതുവരെ 12,673 പേരെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം 40 കേസുകളിലായി 46 പേർ കൂടി അറസ്റ്റിലായതോടെ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം 11,757 ആയി.
ഇതുവരെ 24,469.236 ഗ്രാം എം.ഡി.എം.എയും 1,582.162 കിലോഗ്രാം കഞ്ചാവും പിടിച്ചെടുത്തതായി പോലീസ് അറിയിച്ചു.
കഴിഞ്ഞ ദിവസം രജിസ്റ്റർ ചെയ്ത കേസുകളിൽ സ്മോൾ ക്വാണ്ടിറ്റി മയക്കുമരുന്ന് കൈവശം വച്ചതിന് 9 കേസുകളും മീഡിയം ക്വാണ്ടിറ്റിക്ക് 2 കേസുകളും കൊമേഴ്സ്യൽ ക്വാണ്ടിറ്റിക്ക് ഒരു കേസും എൻ.ഡി.പി.എസ്. ആക്ട് പ്രകാരം 28 കേസുകളും കോട്പ ആക്ട് പ്രകാരം 28 കേസുകളും ഉൾപ്പെടുന്നു. ഇവരിൽ നിന്ന് 87.239 ഗ്രാം എം.ഡി.എം.എ, 10.166 കിലോഗ്രാം കഞ്ചാവ്, 0.18 ഗ്രാം മെത്താഫെറ്റമിൻ എന്നിവ പിടിച്ചെടുത്തു.
ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ഇന്നലെ മാത്രം സംസ്ഥാനത്തുടനീളം കേരള പോലീസ് 288 ബോധവത്കരണ ക്ലാസുകൾ നടത്തി. ഇതോടെ ആകെ നടത്തിയ ബോധവത്കരണ ക്ലാസുകളുടെ എണ്ണം 10,595 ആയി. ഇതുവരെ 852 കൗൺസിലിങ്ങുകളും നടത്തിയിട്ടുണ്ട്. സ്കൂൾ, കോളേജ് പ്രൊട്ടക്ഷൻ ഗ്രൂപ്പുകളുടെ നേതൃത്വത്തിൽ 7,552 ബോധവത്കരണ പരിപാടികളും സംഘടിപ്പിച്ചു.
ലഹരി സംബന്ധിച്ച വിവരങ്ങൾ പോലീസിനെ അറിയിക്കാം
ലഹരി വിപണനവുമായി ബന്ധപ്പെട്ട വിവരങ്ങൾ പൊതുജനങ്ങൾക്ക് താഴെ പറയുന്ന നമ്പറുകളിൽ പോലീസിനെ അറിയിക്കാം:
9497979794
9497927797
വാട്സ്ആപ്പ്: 9995966666
ഈ നമ്പറുകളിൽ വിവരം നൽകുന്നവരുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്ന് കേരള പോലീസ് അറിയിച്ചു.


