വിജിലൻസ് ബോധവത്കരണ വാരാചരണത്തിന്റെ ഭാഗമായി നബാർഡ് കേരളം റീജിയണൽ ഓഫീസ് വിജിലൻസ് ബോധവത്കരണ പരിപാടിയും വാക്കത്തോണും സംഘടിപ്പിച്ചു.
നബാർഡ് ചീഫ് ജനറൽ മാനേജർ ശ്രീ നാഗേഷ് കുമാർ അനുമല വാക്കത്തോൺ ഫ്ലാഗ് ഓഫ് ചെയ്തു. കേരള പൊലീസിൽ നിന്ന് വിരമിച്ച സൂപ്രണ്ട് ഓഫ് പൊലീസ് ശ്രീ റെജി ജേക്കബ് ഐപിഎസ് നബാർഡ് ജീവനക്കാർക്കായി വിജിലൻസ്, അഴിമതി വിരുദ്ധ പ്രവർത്തനങ്ങൾ എന്നിവയെക്കുറിച്ച് ബോധവത്കരണ ക്ലാസ് നയിച്ചു.
അഴിമതിരഹിതമായ തൊഴിൽസംസ്കാരം വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ ‘പുരോഗതിക്ക് സത്യസന്ധത’ എന്ന പ്രമേയത്തിലാണ് പരിപാടികൾ സംഘടിപ്പിച്ചത്.


