അടുത്ത 2-3 ദിവസങ്ങൾക്കുള്ളിൽ തെക്കുപടിഞ്ഞാറൻ തെക്കുകിഴക്കൻ അറബിക്കടലിന്റെയും കൂടുതൽ ഭാഗങ്ങൾ, കന്യാകുമാരി തീരം, തെക്കുപടിഞ്ഞാറൻ-തെക്കുകിഴക്കൻ-മധ്യകിഴക്കൻ ബംഗാൾ ഉൾക്കടൽ, ആൻഡമാൻ കടലിന്റെ ബാക്കി ഭാഗങ്ങൾ എന്നിവിടങ്ങളിലേക്ക് തെക്കുപടിഞ്ഞാറൻ കാലവർഷം എത്തിച്ചേരാൻ സാധ്യത
സമുദ്രനിരപ്പിൽ നിന്ന് 3.1 കിലോമീറ്ററിനും 5.8 കിലോമീറ്ററിനും ഇടയിൽ ഉയരത്തിലായി, മധ്യകിഴക്കൻ ബംഗാൾ ഉൾക്കടൽ മുതൽ തെക്കുകിഴക്കൻ അറബിക്കടൽ വരെ ഒരു ന്യൂനമർദ്ദ പാത്തി (Trough) നിലനിൽക്കുന്നുണ്ട്. ഇത് തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, തെക്കൻ തമിഴ്നാട് തീരം, മാന്നാർ ഉൾക്കടൽ അതിനോട് ചേർന്നുള്ള കന്യാകുമാരി മേഖല എന്നിവയ്ക്ക് മുകളിലൂടെകടന്നുപോകുന്നു
മെയ് 27 വരെയുള്ള ദിവസങ്ങളിൽ കേരളത്തിലും മാഹിയിലും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് (Heavy rainfall) സാധ്യത.
മെയ് 29 വരെ കേരളം, മാഹി, ലക്ഷദ്വീപ് എന്നിവിടങ്ങളിൽ ഇടിമിന്നലോടും ശക്തമായ കാറ്റോടുകൂടിയ (മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയുള്ള) വ്യാപകമായ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു


