Harin Kairali Punnapra
72ാമത് നെഹ്റുട്രോഫി വള്ളംകളിയുടെ ഭാഗ്യചിഹ്നം ‘വള്ളം തുഴയുന്ന വേഴാമ്പൽ’ പ്രകാശിപ്പിച്ചു. കെ സി വേണുഗോപാൽ എം പി ചലച്ചിത്രതാരം ഭാമയ്ക്ക്‌ കൈമാറിയാണ്‌ ഭാഗ്യചിഹ്നം പ്രകാശിപ്പിച്ചത്‌.മന്ത്രി എം ലിജു മുഖ്യാതിഥിയായി. കലക്ടർ ഷാജി വി നായർ അധ്യക്ഷനായി.ഭാഗ്യചിഹ്നത്തിനായി 148 എൻട്രികളാണ് ലഭിച്ചത്.കുട്ടനാടൻ പുഞ്ചയിലെ കൊച്ചുപെണ്ണേ കുയിലാളേ എന്ന വഞ്ചിപ്പാട്ട് പാടിയാണ് ഭാമ ഭാഗ്യചിഹ്ന പ്രകാശന ചടങ്ങിൽ പങ്കാളിയായത്

ഗ്രാഫിക് ഡിസൈനറായ പുന്നപ്ര പുത്തൻവെളിയിൽ ഹരിണാണ് ഭാഗ്യചിഹ്ന മത്സരത്തിൽ വിജയിയായത്.ആഗസ്ത്‌ 22ന് പുന്നമട കായലിലാണ്‌ 72-ാമത് നെഹ്റുട്രോഫി വള്ളംകളി.