സംസ്ഥാന രൂപീകരണദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഗോവയിലെ ജനങ്ങൾക്ക് ആശംസകൾ നേർന്നു.
ഊർജസ്വലമായ സംസ്കാരം, സമ്പന്നമായ പൈതൃകം, പ്രകൃതിഭംഗി, സ്നേഹസമ്പന്നരായ ജനങ്ങൾ എന്നിവയാൽ ഗോവ ഏറെ പ്രശസ്തമാണെന്നു പ്രധാനമന്ത്രി പറഞ്ഞു.
ഗോവയുടെ പുരോഗതിക്കായും സവിശേഷമായ വ്യക്തിത്വത്തിനായും അശ്രാന്തം പരിശ്രമിച്ച എല്ലാവരെയും കൃതജ്ഞതയോടെ സ്മരിക്കാനുള്ള അവസരമാണ് ഈ ദിനമെന്നു പ്രധാനമന്ത്രി വ്യക്തമാക്കി.
ഗോവ തുടർന്നും അഭിവൃദ്ധി പ്രാപിക്കുമെന്നും വികസിത ഇന്ത്യ കെട്ടിപ്പടുക്കുന്നതിൽ പ്രധാന പങ്കുവഹിക്കുമെന്നും പ്രധാനമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.
ഗോവയിലെ ഓരോ വ്യക്തിയുടെയും മെച്ചപ്പെട്ട ആരോഗ്യത്തിനായും സമൃദ്ധിക്കായും ശ്രീ മോദി പ്രാർഥിച്ചു.
പ്രധാനമന്ത്രിയുടെ എക്സ് പോസ്റ്റ്:
“സംസ്ഥാന രൂപീകരണദിനത്തിന്റെ സവിശേഷ വേളയിൽ ഗോവയിലെ ജനങ്ങൾക്ക് ആശംസകൾ. ഊർജസ്വലമായ സംസ്കാരം, സമ്പന്നമായ പൈതൃകം, പ്രകൃതിഭംഗി, സ്നേഹസമ്പന്നരായ ജനങ്ങൾ എന്നിവയാൽ ഗോവ ഏറെ പ്രശസ്തമാണ്. ഗോവയുടെ പുരോഗതിക്കും വ്യക്തിത്വത്തിനുമായി അശ്രാന്തം പരിശ്രമിച്ച ഏവരെയും കൃതജ്ഞതയോടെ സ്മരിക്കാനുള്ള അവസരംകൂടിയാണ് ഈ ദിനം. ഗോവ തുടർന്നും അഭിവൃദ്ധി പ്രാപിക്കട്ടെ എന്നും വികസിത ഇന്ത്യ കെട്ടിപ്പടുക്കുന്നതിൽ പ്രധാന പങ്കുവഹിക്കട്ടെ എന്നും ആശംസിക്കുന്നു. ഗോവയിലെ ഓരോ വ്യക്തിയുടെയും മെച്ചപ്പെട്ട ആരോഗ്യത്തിനായും സമൃദ്ധിക്കായും പ്രാർഥിക്കുന്നു.”

