ലോകത്തിലെ ഏറ്റവും വലിയ എൽഎൻജി പ്ലാന്റിൽ വൻ സ്ഫോടനം

ലോകത്തിലെ ഏറ്റവും വലിയ എൽഎൻജി പ്ലാന്റിൽ വൻ സ്ഫോടനം .ഇറാൻ ആക്രമണത്തിനു പിന്നാലെ അടച്ചിട്ട ഖത്തറിലെ പ്രകൃതിവാതക പ്ലാന്റിൽ പ്രവർത്തനം പുനരാരംഭിക്കാനുള്ള ശ്രമത്തിന് ഇടയിലാണ് വൻ സ്ഫോടനം ഉണ്ടായത് .

 

സ്ഫോടനത്തെത്തുടർന്നുണ്ടായ തീപിടിത്തത്തിൽ നിരവധിയാളുകള്‍ക്ക് പരിക്കേറ്റു . ഏതാനും ചിലരെ കാണാതായി . സ്ഫോടനം നടന്നു മണിക്കൂറുകൾ കഴിഞ്ഞിട്ടും കാണാതായവർക്കായുള്ള തിരച്ചിൽ തുടരുകയാണ്.ഹോർമുസ് കടലിടുക്കിലെ നിയന്ത്രണങ്ങളിൽ ഇറാൻ ഇളവ് വരുത്തിയിരുന്നു. ഇതേത്തുടർന്നാണ് പ്ലാന്റ് വീണ്ടും പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമം തുടങ്ങിയത് .

 

ഞായറാഴ്ച രാത്രി ബാർസാൻ ഗ്യാസ് സപ്ലൈ ഫെസിലിറ്റിയിൽ നടന്ന പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കിടയിലാണ് സ്ഫോടനവും തീപിടിത്തവുമുണ്ടായതെന്ന് പൊതുമേഖലാ സ്ഥാപനമായ ഖത്തർ എനർജിഅറിയിക്കുന്നു .