താത്കാലിക നിരോധനത്തിന് ശേഷം ഇന്ത്യയിൽ മെസ്സേജിംഗ് ആപ്പായ ടെലഗ്രാമിനുള്ള നിരോധനം പിന്‍വലിച്ചു .ഒരാഴ്ചത്തെ വിലക്കിന് ശേഷമാണ് ടെലഗ്രാം ആപ്പ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമായത് . സാധാരണ നിലയിൽ സന്ദേശങ്ങൾ അയക്കാനും സ്വീകരിക്കാനും കഴിയുന്നുണ്ട് .നീറ്റ്-യുജി പുനപ്പരീക്ഷയുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ താൽക്കാലിക നിരോധനം മൂലമാണ് ആപ്പ് ലഭ്യമല്ലാതെയായത് . ഇത് വ്യാപാര മേഖലയില്‍ കനത്ത നഷ്ടം ഉണ്ടാക്കി .

വലിയ ഫയലുകള്‍ അയക്കാന്‍ ഈ ആപ്പിനെയാണ് വ്യാപാരികള്‍ ആശ്രയിച്ചത് . നിരോധനം മൂലം വലിയ ഫയലുകളുടെ നീക്കം തടസ്സപ്പെട്ടു .ഒപ്പം മുന്‍പ് അയച്ച ഫയലുകള്‍ കാണുവാനും കഴിഞ്ഞില്ല .

പഴയ ഫയലുകള്‍ ഒന്നും തന്നെ നഷ്ടമാകാതെ ഇപ്പോള്‍ ആപ്പ് ലഭിച്ചു തുടങ്ങി .ജൂൺ 16 മുതലാണ് കർശന നിയന്ത്രണങ്ങള്‍ വന്നത് . കഴിഞ്ഞ മാസം നടന്ന നീറ്റ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നതായുള്ള ഗുരുതരമായ ആരോപണങ്ങളെ തുടര്‍ന്നാണ് ആപ്പ് നിരോധിച്ചത് . ഈ ആപ്പിലൂടെ ആണ് ചോദ്യപേപ്പർ ചോര്‍ന്നത്‌ എന്നാണ് ആരോപണം . ചോദ്യപേപ്പർ ചോർച്ചയ്ക്കും വ്യാജ പ്രചാരണങ്ങൾക്കും ടെലിഗ്രാം ഒരു പ്രധാന പ്ലാറ്റ്‌ഫോമായി മാറിയെന്നാണ് സർക്കാർ വ്യക്തമാക്കുന്നത് .