ലഹരിക്കടത്തിലൂടെ സമ്പാദിച്ച സ്വത്ത് കണ്ടുകെട്ടുന്നതിനുള്ള നടപടികൾ ശക്തമാക്കി. ലഹരിക്കടത്ത് കേസുകളുമായി ബന്ധപ്പെട്ട് 40 പേരുടെ സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള നടപടികൾ ആരംഭിച്ചു. ഇതിന്റെ ഭാഗമായി 148 ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുകയും 186 വാഹനങ്ങളും 801 മൊബൈൽ ഫോണുകളും പിടിച്ചെടുക്കുകയും ചെയ്തു.

വിദേശത്തുനിന്ന് ഇന്ത്യയിലേക്ക് ലഹരിമരുന്ന് കടത്തുന്നവരെയും അന്വേഷണസംഘം തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരിൽ നാലുപേർക്കെതിരെ റെഡ് കോർണർ നോട്ടീസും ഒരാൾക്കെതിരെ ബ്ലൂ കോർണർ നോട്ടീസും പത്തുപേർക്കെതിരെ ലുക്ക് ഔട്ട് നോട്ടീസും പുറപ്പെടുവിച്ചു. ഇന്റർപോളിന്റെ സഹായത്തോടെ ഇവരെ പിടികൂടാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്.

കൂടാതെ, ലഹരിക്കടത്തുമായും വിതരണവുമായും ബന്ധമുണ്ടെന്ന് സംശയിക്കുന്ന 2,500-ഓളം പേരുടെ വിവരങ്ങൾ ശേഖരിച്ച് നിരീക്ഷണത്തിലാക്കി.

മയക്കുമരുന്ന് കച്ചവടവും ഉപയോഗവും തടയുന്നതിനായി ആരംഭിച്ച ‘ഓപ്പറേഷൻ തൂഫാൻ’ വഴി ഇതുവരെ 8,125 പരാതികൾ ഫോൺ മുഖേനയും 5,668 പരാതികൾ വാട്സാപ്പിലൂടെയും ലഭിച്ചതായി നോഡൽ ഓഫീസർ ഐ.ജി. പുട്ട വിമലാദിത്യ അറിയിച്ചു. ആഭ്യന്തരമന്ത്രിയുടെ ഓഫീസിലും ഇതുസംബന്ധിച്ച പരാതികൾ ലഭിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Drug Trafficking Crackdown: Move to Seize Assets of 40 People; 148 Bank Accounts Frozen

Authorities have initiated proceedings to seize the assets of 40 people allegedly acquired through drug trafficking. As part of the crackdown, 148 bank accounts have been frozen, while 186 vehicles and 801 mobile phones have been seized.

Investigators have also identified individuals involved in smuggling narcotics into India from abroad. Red Corner Notices have been issued against four people, a Blue Corner Notice against one person, and Look Out Notices against ten others. Steps have been initiated to apprehend them with the assistance of Interpol.

In addition, details of around 2,500 people suspected of having links to drug trafficking and distribution have been collected, and they are being kept under surveillance.

Since the launch of Operation Toofan, aimed at curbing drug trafficking and consumption, authorities have received 8,125 complaints through phone calls and 5,668 complaints through WhatsApp, said Nodal Officer IG Putha Vimaladitya.

He also stated that complaints related to drug trafficking and abuse are being received at the Home Minister’s Office as well.